Advertisement

പൊലീസുകാരുടെ പരാതി പരിഹരിക്കാൻ പ്രത്യേക വിഡിയോ കോൺഫറൻസ് സംവിധാനം; ആദ്യഘട്ടത്തിൽ ഇടുക്കിയും കണ്ണൂരും

November 22, 2020
3 minutes Read

പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരവും സർവീസ് സംബന്ധവുമായ പ്രശ്‌നങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് മുൻപിൽ ഓൺലൈൻ വഴി അവതരിപ്പിച്ച് പ്രശ്‌നപരിഹാരം സാധ്യമാക്കുന്ന പദ്ധതിക്ക് വ്യാഴാഴ്ച്ച മുതൽ തുടക്കമാകും.

‘PC TALKS TO COPS’എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ പ്രധാന പ്രത്യേകത ഉദ്യോഗസ്ഥർക്ക് നേരിട്ട് തന്നെ ഡി.ജി.പിക്ക് പരാതി നൽകാമെന്നതാണ്. മുൻകൂട്ടി ലഭിച്ച പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷം തെരഞ്ഞെടുക്കപ്പെട്ട പരാതിക്കാരോട് സംസ്ഥാന മേധാവി വിഡിയോ കോൺഫറൻസ് വഴി സംസാരിക്കും. പൊലീസ് ഉദ്യോഗസ്ഥർക്കും അവരുടെ ജീവിത പങ്കാളിക്കും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാവുന്നതാണ്.

കണ്ണൂർ, ഇടുക്കി ജില്ലകളിലെ പരാതികളാണ് വ്യാഴാഴ്ച്ച പരിഗണിക്കുന്നത്. ഈ ജില്ലകളിലെ പരാതികൾ നവംബർ 24 ന് മുൻപ് spctalkstocops.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം.

ആഴ്ച്ചയിൽ രണ്ട് ജില്ലകളിലെ വീതം പരാതികൾ ഇപ്രകാരം വിഡിയോ കോൺഫറൻസ് വഴി പരിഗണിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഇതിനായി പൊലീസ് ആസ്ഥാനത്ത് പ്രത്യേക സെല്ലിന് രൂപം നൽകിയിട്ടുണ്ട്.

Story Highlights Special video conferencing system to resolve police complaints; Idukki and Kannur in the first phase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top