‘സാരി ചുറ്റി തൂങ്ങിമരിച്ചാൽ അമരത്വം ലഭിക്കും’; ആൾദൈവവും കൂട്ടാളികളും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

മഹാരാഷ്ട്രയിൽ സ്വയം പ്രഖ്യാപിത ആൾദൈവവും രണ്ട് കൂട്ടാളികളും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ. തൂങ്ങിമരിച്ചാൽ അമരത്വം ലഭിക്കുമെന്ന വിശ്വാസത്തിൽ ഇവർ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ ആട്ടിടയൻ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച മുതലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 35കാരനായ സ്വയം പ്രഖ്യാപിത ആൾദൈവം നിതിൻ ബെഹ്‌റ ഉൾപ്പെടെ മൂന്ന് പേരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വനത്തിനുള്ളിലെ ഒരു മരത്തിൽ, സാരിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. അന്വേഷണത്തിനിടെ, ഇവർ മൂന്നു പേരെയും നവംബർ 14 മുതൽ കാണാനില്ലായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ഇവർക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു.
Read Also : അഞ്ചു വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; ഗുജറാത്തിൽ 19കാരനെ പെൺകുട്ടിയുടെ പിതാവ് അടിച്ചുകൊന്നു
കഴിഞ്ഞ ഏതാനും മാസങ്ങളിലായി മന്ത്രവാദം നടത്തി വന്നിരുന്ന നിതിൻ ബെഹ്റയ്ക്കൊപ്പം നവംബർ നാലിന് കാട്ടിലേക്ക് പോയ ഇവർ അവിടെ വച്ച് മദ്യപിച്ചു. നാല് സാരിയും ഇവർ കൊണ്ടുപോയിരുന്നു. ലഹരി തലയ്ക്ക് പിടിച്ചതോടെ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചാൽ അമരത്വം ലഭിക്കുമെന്ന് ബെഹ്റ പ്രഖ്യാപിച്ചു. ഇതൊക്കെ കേട്ട് മറ്റുള്ളവർ സമ്മതിച്ചെങ്കിലും കുട്ടി സ്ഥലത്തു ന്നിന്ന് ഓടിക്കളഞ്ഞു.
Story Highlights – To achieve immortality, self-proclaimed godman, 2 others hang selves to death in Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here