Advertisement

സ്ഥാനാർത്ഥിയ്ക്ക് വിവാഹ സമ്മാനമായി ഒരു വോട്ട്

November 23, 2020
2 minutes Read

വിവാഹ സമ്മാനം വോട്ടായി നൽകാൻ വോട്ടർമാർക്ക് അവസരമൊരുക്കി ഒരു സ്ഥാനാർത്ഥി. തിരുവനന്തപുരം കോർപ്പറേഷനിലെ വള്ളക്കടവ് വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.അൻവർ നാസറാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് ഇന്ന് മണിയറയിലേക്ക് കടക്കുന്നത്. വിവാഹ പന്തലിൽ ആശിർവാദവുമായി എത്തിയവരോടും വോട്ട് ചോദിക്കാൻ നവദമ്പതികൾ മറന്നില്ല.

മാസങ്ങൾക്ക് മുൻപ് നടന്ന ഒരു തെരഞ്ഞെടുപ്പിന്റെ പര്യവസാനമായിരുന്നു ഇന്ന് ഡോ.അൻവർ നാസറിനും സ്വകാര്യ കോളജ് അധ്യാപികയായ റോഷ്‌നി അമീറിനും ഇന്നത്തെ ദിവസം. അവിടെ തെരഞ്ഞെടുപ്പ് ഇവിടെ കല്യാണം എന്നതാണ് വള്ളക്കടവ് വാർഡിലെ തെരഞ്ഞെടുപ്പ് വിശേഷം. നേരത്തെ നിശ്ചയിച്ച വിവാഹമാണ്. കൊവിഡ് മൂലം പലതവണ മാറ്റിവയ്‌ക്കേണ്ടി വന്നു. സ്ഥാനാർത്ഥിത്വം വിവാഹത്തിന് തടസമാകേണ്ടെന്ന് വീട്ടുകാർ തീരുമാനിച്ചു. നാളെ മുതൽ സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിച്ച് താനുമുണ്ടാകുമെന്ന് റോഷ്‌നിയും പറയുന്നു. മംഗല്യ പന്തലിൽ ആശിർവാദവുമായെത്തിയവരോടും ഇരുവരും വോട്ട് ചോദിക്കാൻ മടിച്ചില്ല.

Story Highlights A vote as a wedding gift to the candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top