34 സർക്കാർ സ്കൂളുകളിൽ ശൗചാലയവും കുടിവെള്ള സംവിധാനവും ഒരുക്കുമെന്ന് സുരേഷ് റെയ്ന

34 സർക്കാർ സ്കൂളുകളിൽ ശൗചാലയവും കുടിവെള്ള സംവിധാനവും ഒരുക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. തൻ്റെ 34ആം ജന്മദിനത്തോടനുബന്ധിച്ചാണ് റെയ്നയുടെ പ്രഖ്യാപനം. ഗ്രാസ്യ റെയ്ന ഫൗണ്ടേഷൻ എന്ന തൻ്റെ സന്നദ്ധസംഘടന വഴിയാണ് പദ്ധതി നടപ്പിലാക്കുക. ഈ മാസം 27നാണ് റെയ്നയുടെ 34ആം പിറന്നാൾ.
യുപി, കശ്മീർ, ഡൽഹി എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് ഈ സൗകര്യങ്ങൾ ഏർപ്പെടുത്തുക. 10000ഓളം കുട്ടികൾക്ക് ഇതിൻ്റെ ഗുണം ലഭിക്കുമെന്നാണ് സൂചന. ഇതോടൊപ്പം വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസ പദ്ധതി, സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങി മറ്റ് പല പദ്ധതികളും റെയ്ന നടപ്പിലാക്കും. അമിതാഭ് ഷായുടെ യുവ അൺസ്റ്റോപ്പബിളിൻറെ സഹകരണത്തോടെയാണ് പദ്ധതി.
Read Also : ധോണി, റെയ്ന, യുവരാജ്: ബിഗ് ബാഷ് ലീഗിൽ ഇന്ത്യൻ സൂപ്പർ താരങ്ങൾ പാഡണിഞ്ഞേക്കും
റെയ്‌നയും ഭാര്യം പ്രിയങ്കയും ചേർന്നാണ് ഗ്രാസ്യ റെയ്ന ഫൗണ്ടേഷൻ നടത്തുന്നത്. ഗാസിയാബാദിലെ സ്‌കൂളിൽ പാത്രം കഴുകാനും കൈകഴുകാനുമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ നിർമ്മിച്ചും കുടിവെള്ള സംവിധാനം ഒരുക്കിയും സ്മാർട്ട് ക്ലാസ് മുറികൾ സജ്ജ്മാക്കിയും റെയ്‌ന പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ചു. ഒപ്പം, ഇരുവരും ചേർന്ന് 500 നിരാലംബരായ അമ്മമാർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
Story Highlights – Suresh Raina Set To Build Sanitation And Drinking Water Facilities In 34 Government Schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here