കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവം; പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് പരാതിക്കാരി

തിരുവനന്തപുരം പാങ്ങോട് കൊവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റിന് എത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. പീഡനം നടന്നില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും പരാതിക്കാരി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ജാമ്യം അനുവദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി.
കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയിൽ യുവതിയ്ക്ക് കൊവിഡില്ലന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ പ്രദീപ് കുമാർ യുവതിയോട് സർട്ടിഫിക്കറ്റിനായി വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. സെപ്റ്റംബർ മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയ യുവതിയെ അന്ന് രാത്രി മുഴുവൻ യുവതിയെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Story Highlights – The incident in which a young woman who was being monitored by covid was raped; The complainant alleged that consensual sex had taken place
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here