കശുവണ്ടി വികസന കോർപറേഷൻ അഴിമതി; പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതി സി.ബി.ഐയോടും സർക്കാരിനോടും നിലപാട് തേടി

കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ ആരോപണ വിധേയരായവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതി സി.ബി.ഐയോടും സർക്കാരിനോടും നിലപാട് തേടി. സർക്കാർ നടപടി ചോദ്യം ചെയ്ത് കൊല്ലം സ്വദേശി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി രതീശ്, മുൻ ചെയർമാനും ഐ.എൻ.റ്റി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി നേരത്തെ സി.ബി.ഐ സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു.

എന്നാൽ, സർക്കാർ അനുമതി നിഷേധിച്ചു. ഇതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2015 കാലഘട്ടത്തിൽ തോട്ടണ്ടി ഇറക്കുമതി നടത്തിയതിൽ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു പ്രാഥമികാന്വേഷണത്തിൽൽ സി ബി.ഐയുടെ കണ്ടെത്തൽ.

Story Highlights cashew development corporation scam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top