എറണാകുളം ജില്ലയിൽ ജനവിധി തേടുന്നവരിൽ വൈദികനും

എറണാകുളം രായമംഗലത്ത് ജനവിധി തേടുന്നവരിൽ വൈദികനും. ഫാദർ മാത്യൂസ് കണ്ടോംത്രയ്ക്കലാണ് രായമംഗലം 2-ാംവാർഡിലെ ഇടത് മുന്നണി സ്ഥാനാർത്ഥി.
എറണാകുളം ജില്ലയിലെ രായമംഗല പഞ്ചായത്തിലെ 2-ാം വാർഡ് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് ഇടത് മുന്നണി ഇത്തവണ രംഗത്ത് ഇറക്കിയിരിക്കുന്നത് ഫാദർ മാത്യൂസ് കണ്ടോംത്രയ്ക്കലിനെയാണ്. പോത്താനിക്കാട് പൈനോട്ടൂർ പള്ളിയിലെ വികാരിയാണ്. മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ നാട്ടിലറിയപ്പെടുന്ന മാത്യൂസ് അച്ചൻ സംസ്ഥാന സർക്കാറിന്റെ നേട്ടം നിരത്തിയാണ് വോട്ട് തേടുന്നത്. ഒരു വൈദികൻ പാർട്ടി പ്രതിനിധിയാകുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അച്ചൻ നൽകുന്ന മറുപടി എല്ലാവർക്കും കഴിയാത്ത ഒരു കാര്യം ചെയ്യുന്നതിൽ സഭയ്ക്കും ഇടവയകയ്ക്കും സന്തോഷമാണുള്ളത്. അതിൽ താൻ സംതൃപ്തനാണെന്ന് മാത്യൂസ് അച്ചൻ പറയുന്നു. എകെ മാത്തുകുഞ്ഞാണ് അച്ചന്റെ യുഡിഎഫിൽ നിന്നുള്ള എതിരാളി. ജി. അനിലാണ് എൻഡിഎ സ്ഥാനാർത്ഥി. വോട്ടെണ്ണുമ്പോൾ വികാരിയച്ചൻ പഞ്ചായത്ത് മെമ്പർ ആകുമോയെന്നാണ് രായമംഗലത്തെ ഇലക്ഷൻ ചർച്ച.
Story Highlights – preist is among those seeking referendum in eranakulam distict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here