ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി തുടര്‍വാദം കേള്‍ക്കും. അതേസമയം, ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. ഇവരെ ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. ബിനീഷുമായി വന്‍ തുകയുടെ സാമ്പത്തിക ഇടപാട് നടത്തിയ എസ്. അരുണിനും ബിനീഷിന്റെ ഡ്രൈവറായ അനിക്കുട്ടനും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.
Story Highlights – Bineesh Kodiyeri’s remand period ends today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here