മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് വീണ്ടും ഇ.ഡി നോട്ടിസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.
നേരത്തേ രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നൽകിയിരുന്നു. എന്നാൽ കൊവിഡ് ബാധിച്ചതിനാൽ രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിച്ചില്ല. കൊവിഡ് മുക്തനായി ക്വാറന്റീൻ പൂർത്തിയായതിനെ തുടർന്ന് ഇക്കാര്യം രവീന്ദ്രൻ ഇ.ഡി അധികൃതരെ അറിയിച്ചു. ഇതേ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പുതിയ നോട്ടിസ് നൽകിയത്.
അതേസമയം, രവീന്ദ്രനെ ചോദ്യം ചെയ്യാൻ കസ്റ്റംസും തീരുമാനിച്ചു. രവീന്ദ്രൻ സ്വപ്ന സുരേഷുമായി ഫോണിൽ ഫോണിൽ ബന്ധപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ശേഷം ആയിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക.
Story Highlights – C M Raveendran, gold smuggling, life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here