ട്വന്റി ഫോര്‍ വാര്‍ത്ത തുണയായി; സിജിമോന്റെ സ്വപ്‌നങ്ങള്‍ക്ക് വര്‍മ ഹോംസ് തറക്കല്ലിട്ടു

പ്രളയത്തില്‍ വീട് തകര്‍ന്ന കൈനകരി സ്വദേശി സിജിമോന് വര്‍മ ഹോംസ് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു. ആലപ്പുഴ മുഹമ്മയിലാണ് സിജിമോന് പുതിയ വീട് നിര്‍മിക്കുന്നത്. സിജിമോന്റെ വീട് നഷ്ടമായ വാര്‍ത്ത ട്വന്റി ഫോര്‍ കാഴ്ചയ്ക്കപ്പുറം എന്ന പരമ്പരയിലൂടെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വര്‍മ ഹോംസ് സിജിമോന് വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നത്.
2018 ലെ പ്രളയത്തിലാണ് സിജിമോന്റെ ആദ്യത്തെ വീട് തകര്‍ന്ന് വീണത്. ഇതിന് ശേഷം കൈയിലുള്ളതെല്ലാം സ്വരുക്കൂട്ടിയും ലോണ്‍ എടുത്തും വീണ്ടും ഒരു വീടെന്ന സ്വപ്നത്തിലേക്ക് സിജിമോന്‍ നടന്ന് കയറി. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഒരു മാസം മാത്രം ശേഷിക്കെ ആ വീടും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു.
സിജിമോന്റെ ഈ ദുരവസ്ഥ കാഴ്ചയ്ക്കപ്പുറം എന്ന പരമ്പരയിലൂടെ ട്വന്റി ഫോര്‍ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിജിമോന് വീട് വെച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ച് വര്‍മ ഹോംസ് രംഗത്ത് വന്നത്. ആലപ്പുഴ മുഹമ്മയില്‍ നിര്‍മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടല്‍ കര്‍മം സിജിമോന്റെ ഭാര്യ നിര്‍വഹിച്ചു.
കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീട് യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് സിജിമോനും കുടുംബവും ഇപ്പോള്‍. തറക്കല്ലിടല്‍ ചടങ്ങില്‍ വര്‍മ ഹോംസ് പ്രതിനിധികളും ഫ്‌ളവേഴ്‌സ് പ്രതിനിധികളും പങ്കെടുത്തു. 90 ദിവസത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് വര്‍മ ഹോംസ് ലക്ഷ്യമിടുന്നത്.
Story Highlights – foudation stone laid; houe for sijimon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here