സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി തൊഴില്‍ നല്‍കിയവരുടെ പട്ടികയില്‍ നിയമനം ലഭിക്കാത്തവരും

സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി തൊഴില്‍ നല്‍കിയവരുടെ പട്ടികയില്‍ നിയമനം ലഭിക്കാത്തവരും. അഡൈ്വസ് മെമ്മോ ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയാണ് നിയമനം നല്‍കിയെന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. പട്ടികയിലുള്ള 1632 അധ്യാപക ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് പോലും ഇതുവരേയും ലഭിച്ചിട്ടില്ല.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വ്യക്തമായിരുന്നു. ഇതനുസരിച്ച് ജൂണ്‍ മുതല്‍ ഓരോ വകുപ്പുകളും നടത്തിയ നിയമനങ്ങള്‍ സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പില്‍ നിയമനം നല്‍കിയവരുടെ പട്ടികയെന്ന പേരില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ജൂണ്‍ മുതല്‍ അഡൈ്വസ് മെമ്മോ ലഭിച്ചവരുടെ വിശദാംശങ്ങളാണുള്ളത്. ഇവര്‍ക്കാര്‍ക്കും തന്നെ ഇതുവരെ നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. ജനറല്‍ എജ്യുക്കേഷന്‍ എന്ന വിഭാഗത്തില്‍ 1708 പേര്‍ക്ക് നിയമനം നല്‍കിയെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇതിലുള്ള അധ്യാപകര്‍ക്കാര്‍ക്ക് ആര്‍ക്കും തന്നെ നിയമനം ലഭിച്ചിട്ടില്ല. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 92 പേര്‍ക്ക് നിയമനം നല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും ഇതിലും അധ്യാപകര്‍ക്ക് നിയമനം നല്‍കിയിട്ടില്ല. ജൂണ്‍ മുതല്‍ നിയമനശുപാര്‍ശ നല്‍കിയവരുടെ പട്ടിക മാത്രമാണിത്.
2020 ജനുവരി മുതല്‍ മേയ് വരെ നിയമന ശുപാര്‍ശ ലഭിച്ചവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ജനുവരി മുതല്‍ മേയ് വരെ ഹയര്‍ സെക്കന്‍ഡറിയില്‍ 233 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിയുന്നു. ഇംഗ്ലീഷ് -83, ഇക്കണോമിക്സ് -96, കണക്ക് -53 എന്നിങ്ങനെയാണ് വിഷയം തിരിച്ചുള്ള പട്ടിക. ഇവര്‍ക്കും ഇതുവരേയും നിയമന ഉത്തരവ് ലഭിച്ചില്ല. ആകെ 1865 പേര്‍ക്കാണ് അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമന ഉത്തരവ് ലഭിക്കാനുള്ളത്. ഇവര്‍ക്ക് എന്നു നിയമനം നല്‍കുമെന്ന് ഡിഎച്ച്എസ്ഇ, ഡിഡി ഓഫീസുകള്‍ക്കും വ്യക്തതയില്ല.
Story Highlights – government’s 100-day action plan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here