കോതമംഗലം പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സ് സഭയുടെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കോതമംഗലം പള്ളി ഏറ്റെടുക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പള്ളി ഏറ്റെടുക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിയും, എറണാകുളം ജില്ലാ കളക്ടറും സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ മറ്റൊരു ഹര്‍ജിയും കോടതി പരിഗണിക്കും.
വിധി നടപ്പിലാക്കുന്നതില്‍ ഇരു സഭകളുമായി ധാരണയായെന്ന ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്മൂലം കളവാണെന്നും, സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയിലെ ആവശ്യം. അതേസമയം, സര്‍ക്കാര്‍ നിലപാടില്‍ സിംഗിള്‍ ബെഞ്ച് വീണ്ടും വാദം കേട്ടേക്കും.
Story Highlights – Kothamangalam church dispute; petition Orthodox Church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here