എം സി കമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ പ്രതിയായ എം സി കമറുദ്ദീന്‍ എംഎല്‍എയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നാണ് അദ്ദേഹത്തെ മാറ്റിയത്. പത്ത് മണിയോടെയാണ് കമറുദ്ദീനെ കണ്ണൂരിലെത്തിച്ചത്.
Read Also : എം.സി കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍
കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണ് കമറുദ്ദീനെ കണ്ണൂരിലേക്ക് മാറ്റിയത്. കൂടുതല്‍ കേസുകളില്‍ കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു വഞ്ചനാ കേസില്‍ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവാദം നല്‍കി.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് കമറുദ്ദീനെ ഡിസ്ചാര്‍ജ് ചെയ്തത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നെഞ്ചുവേദനയെ തുടര്‍ന്നാണ് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights – mc kamarudheen, fashion gold fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here