‘നിവര്‍’ തമിഴ്‌നാട് തീരത്തേക്ക്; ആശങ്ക

niver cyclone

ആശങ്ക വിതച്ച് ‘നിവര്‍’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്.

Read Also : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; 24 മണിക്കൂറിനുള്ളില്‍ ‘നിവര്‍’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നാളെയും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ‘നിവര്‍’ ചുഴലിക്കാറ്റ് വിനാശകാരിയെന്നാണ് വിദഗ്ധാഭിപ്രായം. ചെന്നൈ നഗരത്തിലും ചുഴലിക്കാറ്റ് അടിക്കും. നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ചെന്നൈയില്‍ നിന്നുള്ള 27 ട്രെയിനുകളും 12 വിമാനങ്ങളും റദ്ദാക്കി. ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തില്‍ പ്രത്യേക കണ്ട്രോള്‍ റൂം തുറന്നു. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ ഈറോഡ് വരെ മാത്രം സര്‍വീസ് നടത്തും. ചെമ്പരാമ്പാക്കം തടാകം നിറഞ്ഞതിനെ തുടര്‍ന്ന് തടാകത്തിന്റെ ഷട്ടര്‍ തുറന്നു. എറണാകുളം കാരക്കല്‍ എക്‌സ്പ്രസ് ട്രെയിന്‍ തിരുച്ചിറപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

Story Highlights nivar cyclone, tamilnadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top