Advertisement

ശബരിമലയിൽ കൊവിഡ് പരിശോധനയ്ക്ക് വിപുലമായ സംവിധാനം ഒരുക്കി ആരോഗ്യ വകുപ്പ്

November 26, 2020
Google News 2 minutes Read

ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് കൊവിഡ് പരിശോധനയ്ക്ക് വിപുലമായ സംവിധാനം ഒരുക്കി ആരോഗ്യ വകുപ്പ്. നിലയ്ക്കൽ ബേസ് ക്യാമ്പിൽ കൊവിഡ് ടെസ്റ്റിനുളള വിസ്‌ക് സൗകര്യം ലഭ്യമാണ്. തീർത്ഥാടകർക്ക് ആന്റിജൻ പരിശോധനയാണ് വിസ്‌കുകളിൽ നടത്തുന്നത്. 20 മിനിട്ടിനുള്ളിൽ ഫലം ലഭിക്കും.

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്ത തീർത്ഥാടകർ, കച്ചവടക്കാർ, ഉദ്യോഗസ്ഥർ എന്നിവർക്കായി നിലയ്ക്കലിന് പുറമേ കുമ്പഴ, തിരുവല്ല, കുളനട എന്നിവിടങ്ങളിൽ സ്റ്റെപ്പ് കിയോസ്‌കുകൾ ഒരുക്കിയിട്ടുണ്ട്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശക്തമായ സംവിധാനങ്ങളാണ് നിലയ്ക്കലിൽ സർക്കാർ ഒരുക്കിയിട്ടുള്ളത്.

Story Highlights health department has set up an extensive system for covid testing in Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here