ജയസൂര്യയുടെ നൂറാം ചിത്രം; രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ‘സണ്ണി’യുടെ ടീസർ പുറത്ത്

രഞ്ജിത് ശങ്കർ-ജയസൂര്യ ടീം ഒന്നിക്കുന്ന ‘സണ്ണി’ എന്ന സിനിമയുടെ ടീസർ പുറത്ത്. 52 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ ജയസൂര്യയുടെ ഭാവാഭിനയമാണ് കാണുന്നത്. ഞൊടിയിടയിൽ വിവിധ ഭാവങ്ങൾ ജയസൂര്യയുടെ മുഖത്ത് വന്നുപോകുന്നുണ്ട്. ജയസൂര്യയുടെ നൂറാം സിനിമയാണ് സണ്ണി.
ഡ്രീംസ് ആന്റ് ബിയോണ്ടിൻ്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്. സമീർ മുഹമ്മദാണ് എഡിറ്റർ. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം നൽകുന്നു.
Read Also : ജയസൂര്യയും നാദിർഷായും വീണ്ടും ഒന്നിക്കുന്നു; നായികയായി നമിത പ്രമോദ്
പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് മുൻപ് ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ.
Story Highlights – jayasurya ranjith sankar movie sunny teaser
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here