Advertisement

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി

November 26, 2020
2 minutes Read

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി.കണ്ണൂർ പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തിന് ജയിലിലെത്തി ചോദ്യം ചെയ്യാം.

പയ്യന്നൂർജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. അന്വേഷണ സംഘം നാളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി കമറുദ്ദീനെ ചോദ്യം ചെയ്‌തേക്കും. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയുമായാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കമറുദ്ദീന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കസ്റ്റഡി ആവശ്യമില്ലെന്നും ജയിലിലെത്തി ചോദ്യം ചെയ്യാമെന്നും കോടതി നിർദേശിച്ചത്. കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ 12 കേസുകളിൽ എംഎൽഎയെ ജയിലിൽ ചോദ്യം ചെയ്യാൻ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു.

Story Highlights Jewelery investment fraud; Court gives permission to question Manjeswaram MLA MC Kamaruddin in cases registered in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top