‘ക്രിക്കറ്റിൽ ‘ബിഗ് 3′ എന്ന കാഴ്ചപ്പാട് എനിക്കില്ല, എല്ലാവരും ഒരുപോലെ’: ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ

രാജ്യാന്തര ക്രിക്കറ്റിലെ ബിഗ് 3 എന്ന കാഴ്ചപ്പാട് തനിക്കില്ലെന്ന് പുതിയ ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ ടീമുകളെയാണ് ബിഗ് 3 ആയി കണക്കാക്കുന്നത്. എന്നാൽ തനിക്ക് അങ്ങനെ ഒരു സങ്കല്പമില്ല എന്നാണ് ഗ്രെഗ് പറയുന്നത്. ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. എല്ലാ ടീമുകളെയും ഒരുപോലെ കാണുമെന്നും മികച്ച കാര്യങ്ങൾ കൊണ്ടുവരാനാണ് ശ്രമമെന്നും ഐസിസി വെബ്സൈറ്റിൽ പങ്കുവച്ച വിഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.
Read Also : കൊവിഡിനു ശേഷം ടീം ഇന്ത്യ ആദ്യമായി കളത്തിൽ; നാളെ മുതൽ ഓസീസ് പര്യടനത്തിന് ആരംഭം
“എന്നെ സംബന്ധിച്ച് ബിഗ് 3 എന്നൊരു സങ്കല്പം ഇല്ല. ഞാൻ അത് സമ്മതിച്ചു തരാനും പോകുന്നില്ല. എല്ലാ അംഗങ്ങളും പ്രധാനികളാണ്. എല്ലാവരെയും ഒരുപോലെ പരിഗണിക്കും. ഓരോ അംഗങ്ങളുടെയും വിഷമങ്ങളും പ്രതിസന്ധികളും വിവിധ തരത്തിലുള്ളതാണ് എന്ന് താൻ മനസ്സിലാക്കുന്നു. മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും വരുമാനം ഉണ്ടാക്കുന്നതിലും ചില രാജ്യങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ, ബിഗ് 3 എന്ന സങ്കല്പം ഇല്ലെന്ന് നമ്മൾ മനസ്സിലാക്കണം.”- അദ്ദേഹം പറഞ്ഞു.
ന്യൂസീലൻഡുകാരനായ ഗ്രെഗ് ബാർക്ലേ 11-5 എന്ന വോട്ടിന് സിംഗപ്പൂരിൻ്റെ ഇമ്രാൻ ഖവാജയെ പരാജയപ്പെടുത്തിയാണ് ഐസിസി ചെയർമാൻ ആയത്. ഇന്ത്യക്കാരനായ ശശാങ്ക് മനോഹറിൻ്റെ കാലാവധി തീർന്നതിനെ തുടർന്നാണ് വോട്ടെടുപ്പ് നടന്നത്.
Story Highlights – There is no ‘Big 3’ – ICC Chairman Greg Barclay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here