ഷമിക്കും ബുംറയ്ക്കും റൊട്ടേഷൻ പോളിസി നടപ്പിലാക്കുമെന്ന് വിരാട് കോലി

പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ പ്രധാന പേസർമാരായ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കും റൊട്ടേഷൻ പോളിസി നടപ്പിലാക്കുമെന്ന് ക്യാപ്റ്റൻ വിരാട് കോലി. ഫാസ്റ്റ് ബൗളർമാരുടെ ഫിറ്റ്നസ് അനിവാര്യമാണെന്നും വർക്ക് ലോഡ് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട് എന്നതു കൊണ്ട് തന്നെ ഇരുവരെയും എല്ലാ മത്സരങ്ങളിലും കളിപ്പിക്കില്ല എന്നും കോലി പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ.
ടീമിൽ നിരവധി യുവ പേസർമാരുണ്ട്. അവർക്ക് അവസരം നൽകും. യുവതാരങ്ങൾക്ക് മികച്ച അവസരമാണ് ലഭിക്കുക എന്നും കോലി കൂട്ടിച്ചേർത്തു.
Read Also : രോഹിതിന്റെ പരുക്കിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ല: വിരാട് കോലി
നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.
ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി.
Story Highlights – Virat Kohli Says Jasprit Bumrah, Mohammed Shami May Be Rotated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here