കൊല്ലത്ത് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരു മരണം

kollam accident

കൊല്ലം കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് കുഞ്ഞാണ് മരിച്ചത്. അതിരാവിലെ പത്രവിതരണക്കാര്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്.

അഞ്ച് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി കരുനാഗപ്പള്ളിയില്‍ വഴിയരികില്‍ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഡര്‍ തകര്‍ത്തു പാഞ്ഞുവരുന്ന ലോറി കണ്ട് പത്രക്കെട്ടുകള്‍ തരംതിരിക്കുകയായിരുന്നവര്‍ ഓടി രക്ഷപെട്ടു.

Read Also : ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; അഞ്ച് മരണം

എന്നാല്‍ പത്ര വിതരണക്കാരനായ യൂസഫ് കുഞ്ഞിന് രക്ഷപ്പെടാനായില്ല. ലോറിക്കടിയില്‍ കുടുങ്ങിയ യൂസഫിനെ രക്ഷിക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകളുടെ ശ്രമം വിഫലമായി. ഡ്രൈവറെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Story Highlights kollam, accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top