Advertisement

കൊവിഡ് വാക്‌സിൻ: മുന്നറിയിപ്പും, നിർദേശങ്ങളുമായി വി​ദ​ഗ്ധർ

November 27, 2020
1 minute Read
covid vaccine side effects

കൊവിഡ് വാക്സിൻ 2021 ആദ്യ പകുതിയോടെ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോർ‍ട്ട്. എന്നാൽ മുൻപ് നാം സ്വീകരിച്ചിരിക്കുന്ന വാക്സിൻ പോലെ അത്ര സുഖകരമായിരിക്കില്ല കൊവിഡ് വാക്സിൻ അനുഭവമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത പലരിലും ചില പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് വിദ​ഗ്ധർ.

വാക്സിൻ കുത്തിവയ്പ്പെടുത്ത ചിലരിൽ അലർജി റിയാക്ഷനുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റു ചിലർ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുമില്ല. കൊവിഡ് വാക്സിൻ എടുക്കുമ്പോൾ കണ്ടുവരുന്ന ചില പാർശ്വഫലങ്ങൾ –

പനി

മോഡേണയുടെ വാക്സിൻ സ്വീകരിച്ച ചിലർക്ക് പനിയും കുളിരുകോരലും അനുഭവപ്പെട്ടു. 102 ഡി​ഗ്രി വരെ പനി ഉണ്ടായി എന്നാണ് റിപ്പോർട്ട്. എന്നാൽ ഏതാനും മണഇക്കൂറുകൾക്കകം തന്നെ പനി ശമിച്ചു. കുത്തിവയ്പ്പ് സ്വീകരിച്ച ചിലരിൽ കുത്തിവയ്പ്പെടുത്ത ഭാ​ഗത്ത്ചു വന്ന തടിപ്പും കാണപ്പെട്ടു.

തലവേദന

മറ്റൊരു പാർശ്വഫലം തലവേദനയാണ്. വാക്സിൻ കുത്തിവയ്പ്പ് ലഭിച്ച ചിലർക്ക് കടുത്ത തലവേദന അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലരിൽ സ്ട്രെസ്, ക്ഷീണം, ഉറക്കംതൂങ്ങൽ എന്നിവയും കാണപ്പെട്ടു.

ക്ഷീണവും ഛർദിയും

വാക്സിൻ വയറിനെ ബാധിക്കുന്ന ചിലരുണ്ട്. ഇത്തരക്കാർക്ക് കുത്തിവയ്പ്പ് ലഭിച്ച ശേഷം ക്ഷീണവും ഛർദിയുമുണ്ടാകും. മോഡേണയുടെ വാക്സിൻ ലഭിച്ച ചിലർക്ക് വയറുവേദനയും കാണപ്പെട്ടു.

പേശി വേദന

കുത്തിവയ്പ്പ് ലഭിച്ച ഭാ​ഗത്ത് പേശിവേദനയുണ്ടാകുന്നത് സാധാരണമാണെന്നാണ് വി​ദ​ഗ്ധർ വലിയിരുത്തുന്നത്. ചുവന്ന് തടിക്കുക, ചൊറിച്ചിൽ, എന്നിവ അനുഭവപ്പെടും.

എല്ലാവർക്കും ഈ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടണമെന്നില്ല. മാത്രമല്ല വാക്സിൻ ലഭിക്കുന്ന എല്ലാവർക്കും എല്ലാ പാർശ്വഫലങ്ങളും ഉണ്ടാകില്ല. നമ്മുടെ ശാരീരികാവസ്ഥയ്ക്കനുസരിച്ച് ലങ്കണങ്ങൾ മാറിയും മറിഞ്ഞും, ചിലപ്പോൾ പാർശ്വഫലങ്ങളൊന്നും ഇല്ലാതെയും ഇരിക്കാം.

Story Highlights covid vaccine side effects

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top