സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ അനുവാദം നല്‍കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെ സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ അനുവാദം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. തീരുമാനം സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ അറിയിച്ചു. ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ പൊലീസ് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.
പൊലീസും പ്രക്ഷോഭകരും അങ്ങോട്ടുമിങ്ങോട്ടും കല്ലേറിയുകയാണ്. ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുന്നുണ്ട്. മാര്‍ച്ചിന് നേരെ വീണ്ടും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രക്ഷോഭകരെ ഇന്നും ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.
പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ കൂട്ടാക്കിയില്ല. ഡല്‍ഹിയിലേക്കുള്ള വഴികള്‍ അടച്ചിരിക്കുകയാണ്. കോണ്‍ക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ടാണ് പൊലീസ് അതിര്‍ത്തി അടച്ചിരിക്കുന്നത്. ഇന്നലെ കര്‍ഷകര്‍ വിശ്രമിച്ചത് പാനിപത്തിലായിരുന്നു.
Story Highlights – delhi chalo, farmers protest, delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here