Advertisement

വയനാട്ടിൽ മുക്കാൽ കോടി രൂപയുടെ നിരോധിത പാൻ മസാല പിടിച്ചെടുത്തു

November 28, 2020
1 minute Read

വയനാട് സുൽത്താൻ ബത്തേരിയിൽ മുക്കാൽ കോടി രൂപയുടെ നിരോധിത പാൻ മസാല വേട്ട. വാഹന പരിശോധനക്കിടെയായിരുന്നു അനധികൃതമായി കടത്തിയ പാൻ മസാല പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ്അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് എക്‌സൈസ് ഇന്റലിജൻസും ബത്തേരി ഇന്റലിജൻസ് റേഞ്ചും ചേർന്നാണ് വാഹന പരിശോധന നടത്തിയത്. മുക്കാൽ കോടി രൂപയുടെ പാൻമസാല പായ്ക്കറ്റുകളാണ് പരിശോധനയെ തുടർന്ന് പിടിച്ചെടുത്തത്. മൈസൂരിൽ നിന്ന് കേരളത്തിലേക്ക് ഗുഡ്‌സ് വാഹനത്തിൽ കടത്താൻ ശ്രമിച്ച പാൻ മസാലയാണ് പൊലീസ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ മണ്ണാർകാട് സ്വദേശി അജ്മൽ, ബത്തേര സ്വദേശി റഷീദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇരുവരെയും തുടർ നടപടികൾക്കായി എക്‌സൈസ് ആസ്ഥാനത്തേക്ക് മാറ്റി.

Story Highlights banned pan masala seized in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top