Advertisement

കെഎസ്ആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസുകളില്‍ 25 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു

November 28, 2020
2 minutes Read

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം നിരക്ക് ഇളവ് എസി ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു.

എറണാകുളം – തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും), എറണാകുളം – കോഴിക്കോട് റൂട്ടുകളിലാണ് നിലവില്‍ ലോ ഫ്‌ളോര്‍ എസി ബസുകള്‍ സര്‍വീസ് നടത്തി വരുന്നത്. നിലവില്‍ തിരുവനന്തപുരം – എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 ശതമാനം കുറയ്ക്കുമ്പോള്‍ 346 രൂപയാകും, ഡിസംബര്‍ ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ യാത്രാക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള ഈ നിരക്ക് നിലവില്‍ വരും.

Story Highlights KSRTC announces 25% fare reduction on AC low floor buses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top