കെഎസ്ആര്‍ടിസി എസി ലോ ഫ്ളോര്‍ ബസുകളില്‍ 25 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം നിരക്ക് ഇളവ് എസി ലോ ഫ്ലോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു.
എറണാകുളം – തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും), എറണാകുളം – കോഴിക്കോട് റൂട്ടുകളിലാണ് നിലവില്‍ ലോ ഫ്ളോര്‍ എസി ബസുകള്‍ സര്‍വീസ് നടത്തി വരുന്നത്. നിലവില്‍ തിരുവനന്തപുരം – എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 ശതമാനം കുറയ്ക്കുമ്പോള്‍ 346 രൂപയാകും, ഡിസംബര്‍ ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ യാത്രാക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള ഈ നിരക്ക് നിലവില്‍ വരും.
Story Highlights – KSRTC announces 25% fare reduction on AC low floor buses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here