പേരിലെ കൗതുകം വോട്ടാകുമെന്ന കണക്കുകൂട്ടലില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം കോര്‍പറേഷനിലെ പിടിപി നഗര്‍ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വാര്‍ഡ് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. പക്ഷെ വാര്‍ഡില്‍ ആര് പ്രശസ്തനാകും ആര് ഹാപ്പിയാകും എന്നറിയാനാണ് വോട്ടര്‍മാര്‍ കാത്തിരിക്കുന്നത്.
ചിഹ്നത്തിനപ്പുറം പേരിലെ വ്യത്യസ്തത കൊണ്ടാണ് പിടിപി നഗറിലെ സ്ഥാനാര്‍ഥികള്‍ കളം നിറയുന്നത്. എല്‍ഡിഎഫിനെയും വോട്ടര്‍മാരെയും ഹാപ്പിയാക്കുമെന്ന് സ്ഥാനാര്‍ത്ഥി ഹാപ്പികുമാര്‍ പറയുന്നു. പേരിലെ അപൂര്‍വത തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി പ്രശസ്ത് ന്റെയും തുറുപ്പ് ചീട്ട്.
പക്ഷെ പേരിലെ കൗതുകത്തിനപ്പുറം രാഷ്ട്രീയം തന്നെയാണ് വാര്‍ഡില്‍ ചര്‍ച്ചയാവുകയെന്നു വ്യക്തം. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് നിലവില്‍ പിടിപി വാര്‍ഡ്.
Story Highlights – ptp nagar thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here