കാലടി വാര്‍ഡില്‍ ഇത്തവണ മത്സരിക്കുന്നത് നാല് രാജപ്പന്‍ നായര്‍മാര്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാലടി വാര്‍ഡില്‍ ഇത്തവണ മത്സരിക്കുന്നത് നാല് രാജപ്പന്‍ നായര്‍മാര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം. രാജപ്പന്‍ നായര്‍ക്കെതിരെ മൂന്ന് അപരന്‍മാരാണ് വാര്‍ഡില്‍ മത്സര രംഗത്തുള്ളത്. മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപരന്മാര്‍ രംഗത്തെത്തുന്നത് പതിവാണെങ്കിലും ഇവിടെ സ്ഥിതി വ്യത്യസ്ഥമാണ്.
എന്നാല്‍, ബാലറ്റ് പേപ്പറിലുള്ള മറ്റ് രാജപ്പന്‍മാര്‍ പ്രത്യക്ഷ പോരാട്ടത്തിനില്ല. വിജയം സുനിശ്ചിതമാണെന്നാണ് പ്രത്യക്ഷ മത്സരരംഗത്തുള്ള രാജപ്പന്‍ നായര്‍ പറയുന്നത്.
സീറ്റ് നല്‍കാമെന്നേറ്റ യുഡിഎഫ് രണ്ട് തവണ രാജപ്പന്‍ നായരെ പറ്റിച്ചതും ബിജെപിക്ക് അകത്തെ പ്രശ്‌നങ്ങളും ഗുണം ചെയ്യുമെന്നും സ്വതന്ത്രന്‍ കണക്ക് കൂട്ടുന്നുണ്ട്. ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് വാര്‍ഡില്‍ മത്സരരംഗത്തുള്ളത്.
Story Highlights – Five candidates have the same name
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here