പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ ഇലഞ്ഞി ഡിവിഷനില്‍ സഹോദരിമാരുടെ പോരാട്ടം

എറണാകുളം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ ഇലഞ്ഞി ഡിവിഷന്‍ സഹോദരിമാരുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമാകുന്നു. എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്ന എല്‍സി ടോമിയും യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു സിബിയുമാണ് ഒരേ കുടുംബത്തില്‍ നിന്ന് അങ്കത്തിനിറങ്ങിയിരിക്കുന്നത്.
മുവാറ്റുപുഴ ഈസ്റ്റ് മാറാടി പുത്തന്‍ പീടികയില്‍ പി.ഡി. ജോര്‍ജിന്റെയും മറിയക്കുട്ടിയുടെയും മുത്തമകളാണ് എല്‍സി. ഇളയയാളാണ് ബിന്ദു. ഇരുവരും ഇലഞ്ഞി പഞ്ചായത്തിലെ മരുമക്കള്‍. ഒരേ വാര്‍ഡില്‍ താമസം. കേരളാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന എല്‍സി പാര്‍ട്ടിക്കൊപ്പം എല്‍ഡിഎഫില്‍ എത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.
മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് ബിന്ദു. വ്യക്തി ബന്ധങ്ങള്‍ക്കപ്പുറം മത്സരത്തെ രാഷ്ട്രീയമായി മാത്രം കാണാനാണ് ഇരുവര്‍ക്കും ഇഷ്ടം. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇരുവരും. സഹോദരിമാരുടെ മത്സരത്തില്‍ ആര് ജയിക്കും എന്ന ആകാംക്ഷക്കൊപ്പം ആര്‍ക്ക് വോട്ടുചെയ്യുമെന്ന കണ്‍ഫ്യൂഷനിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
Story Highlights – Pambakuda block panchayat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here