32 വർഷം പോസ്റ്റുമാനായിരുന്ന സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ചിഹ്നം തപാൽപെട്ടി

32 വർഷം പോസ്റ്റുമാനായിരുന്ന സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ചിഹ്നം തപാൽപെട്ടി. മലപ്പുറം കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാർഡ് കൽകുണ്ടിൽ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി മാത്യൂസാണ് തപാൽപെട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്.
കൽക്കുണ്ടിൽ 1978ൽ ബ്രാഞ്ച് പോസ്റ്റ് ഓഫിസ് ആരംഭിച്ചത് മുതൽ ഇവിടത്തെ പോസ്റ്റുമാനാണ് മാത്യൂസ്. കൽകുണ്ടിലെ ഒരു കല്ലിനുമറിയാം മാത്യുസിന്റെ ചലനങ്ങൾ. അത്രമേൽ ഈ നാടിൻെറ വാർത്താ വിനമയ കേന്ദ്രമായിരു ഈ മനുഷ്യൻ.
സർവീസിൽ നിന്നും റിട്ടയർ ചെയ്ത ഈ പോസ്റ്റുമാൻ ഇപ്പോഴും ആളുകളിലേക്ക് കയറി ചെല്ലുകയാണ്…. പണ്ട് നൽകിയ കത്തുകൾക്ക് പകരം ഇത്തവണ തപാൽ പെട്ടിയിൽ വോട്ട് നൽകണമെന്ന അഭ്യർത്ഥനയോടെ.
Story Highlights – postman gets postbox as election symbol
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here