കാർഷിക നിയമങ്ങളുടെ പേരിൽ എൻഡിഎ വിടാനൊരുങ്ങി രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി

കാര്‍ഷിക നിയമങ്ങളുടെ പേരില്‍ എന്‍ഡിഎ വിടാനൊരുങ്ങി രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി. കർഷകരുമായി എത്രയും വേഗം ചർച്ച നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് പാർട്ടി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബെനിവാല്‍ ആവശ്യപ്പെട്ടു.
കര്‍ഷക സമരത്തോട് രാജ്യമാകെ അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണം. കര്‍ഷകരുടെ പ്രശ്നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരുന്നത് പുനരാലോചന നടത്തേണ്ടിവരുമെന്നും ഹനുമാന്‍ ബെനിവാല്‍ മുന്നറിയിപ്പ് നല്‍കുന്നു. ബിജെപിയെ ശക്തമായി പിന്തുണയ്ക്കുന്ന ജാട്ട് നേതാവാണ് ബെനിവാൽ.
നേരത്തെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു.
Story Highlights – BJP Ally Threatens To Quit Coalition Over Farm Laws
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here