ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കാസർഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ .എ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജ്വല്ലറിയുടെ ദൈനം ദിന പ്രവർത്തങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ജാമ്യ ഹർജിയിൽ എംഎൽഎയുടെ വാദം.
ബിസിനസ് പരാജയപ്പെട്ടത് മൂലമുണ്ടായ പ്രശ്‌നങ്ങളാണ് നിക്ഷേപകർക്ക് പണം നൽകുന്നതിൽ വീഴ്ച വരാൻ കാരണം. കൂടാതെ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കമറുദ്ദീൻ കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കമറുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹർജിയിൽ സർക്കാർ ഇന്ന് കോടതിയെ നിലപാടറിയിക്കും.
Story Highlights – Fashion gold fraud case; The High Court will reconsider the bail application of MC Kamaruddin MLA today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here