സ്വര്‍ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ അബൂബക്കര്‍ പഴേടത്ത്, അബ്ദു പി.ടി., മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഷെഫീഖ് എന്നിവരടക്കമുള്ള പത്ത് പേരുടെ ജാമ്യം റദ്ദാക്കണമെന്നാണ് എന്‍ഐഎയുടെ ആവശ്യം.
പ്രതികള്‍ തീവ്രവാദ ബന്ധമുള്ളവരാണെന്നും സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് പങ്കുള്ളതായും എന്‍ഐഎ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കൂടാതെ വസ്തുതകള്‍ മനസിലാക്കാതെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതേസമയം, ജാമ്യ ഹര്‍ജി തള്ളിയ എന്‍ഐഎ കോടതി നടപടി ചോദ്യം ചെയ്ത് കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫി നല്കിയ അപ്പീലും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Story Highlights – Gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here