Advertisement

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

November 30, 2020
2 minutes Read
idukki thooval waterfall missing youth deady body found

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാക്കളുടെ മൃത‌ദേഹം കണ്ടെത്തി. മുരിക്കാശ്ശേരി പാട്ടത്തിൽ സജോമോൻ സാബു (20), മുരിക്കാശ്ശേരി ഇഞ്ച്നാട് സോണി ഷാജി (16) എന്നിവരാണ് മരിച്ചത്.

ഏഴ് പേര് അടങ്ങുന്ന കുടുംബം ഇന്ന് ഉച്ചയോടെയാണ് തൂവൽ അരുവി സന്ദർശിക്കുവാൻ എത്തിയത്. തുടർന്ന് കുളിക്കാനിറങ്ങിയ സജോമോനെയും സോണിയേയും കാണാതാകുകയായിരുന്നു.

നെടുങ്കണ്ടം ഫയർഫോഴ്സും പൊലീസും നടത്തിയ തെരച്ചിലിലാണ് മൃത‌ദേഹം കണ്ടെത്തിയത്.

Story Highlights idukki thooval waterfall missing youth deady body found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top