രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 38,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 38,772 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 443 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 94 ശതമാനത്തിലെത്തി. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 94,31,692 ആണ്. കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 1,37,139 ആണ്.

നിലവില്‍ 4,46,952 പോസിറ്റീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 45,333 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ കൊവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 88,47,600 ആയി. ഇന്നലെ മാത്രം 8,76,173 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ പരിശോധിച്ച ആകെ സാമ്പിളുകളുടെ എണ്ണം 14,03,79,976 ആയി.

അതേസമയം, കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുമായി ഇന്നും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇതിനിടെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തിയ സന്നദ്ധ പ്രവര്‍ത്തകനെതിരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top