Advertisement

അവകാശലംഘന നോട്ടിസ്; തോമസ് ഐസക് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി

November 30, 2020
Google News 2 minutes Read
Infringement notice; Thomas Isaac explained to the speaker

സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതിനെതിരെയുളള അവകാശലംഘന നോട്ടിസില്‍ ധനമന്ത്രി തോമസ് ഐസക് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി . സ്പീക്കര്‍ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു. കെഎസ്എഫ്ഇയില്‍ ക്രമക്കേട് ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തിയാണ് ധനമന്ത്രി തോമസ് ഐസക് അവകാശലംഘന പരാതിയില്‍ വിശദീകരണം നല്‍കിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ വിശദമായ മറുപടി നല്‍കും. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയാറാണെന്നും തോമസ് ഐസക പറഞ്ഞു. കെഎസ്എഫ്ഇ റെയ്ഡില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകാന്‍ താത്പര്യമില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് വരട്ടെയെന്നും ഐസക പ്രതികരിച്ചു. ചിട്ടി സംബന്ധിച്ച എല്ലാ ആക്ഷേപവും പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Story Highlights Infringement notice; Thomas Isaac explained to the speaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here