ഹൈദരാബാദിന് പുതിയ പേര് നിർദേശിച്ച് യോ​ഗി ആദിത്യനാഥ്; ചുട്ട മറുപടിയുമായി ഒവൈസി

owaisi yogi war over hyderabad name

ഹൈദരാബാദിന് പുതിയ പേര് നിർദേശിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് ചുട്ട മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പേര് മാറ്റാൻ ഉദ്ദേശിക്കുന്നവരുടെ പരമ്പര തന്നെ അവസാനിച്ചാലും ഹൈദരാബാദിന്റെ പേര് നിലനിൽക്കുമെന്ന് ഒവൈസി തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ യോ​ഗി ആദിത്യനാഥ് ന​ഗരത്തിന് പുതിയ പേര് നിർദേശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ‍ ഹൈദരാബാദിൽ ബിജെപി വിജയിച്ചാൽ ന​ഗരത്തിന്റെ പേര് ഭാ​ഗ്യന​ഗർ എന്നാക്കി മാറ്റും എന്നായിരുന്നു പ്രസ്താവന.

മുൻപ് ഫൈസാബാദിനെ അയോധ്യയെന്നാക്കി നാമകരണം ചെയ്തുവെന്നും അലഹാബാദിനെ പ്രയാ​​ഗ് രാജ് എന്നാക്കി പേര് മാറ്റിയെന്നും സമാന രീതിയിൽ ഹൈദരാബാദിനെ ഭാ​ഗ്യന​ഗർ എന്നാക്കാമെന്നുമാണ് യോ​ഗി പറഞ്ഞത്.

അതേസമയം, ഹൈദരാബാദിന്റെ പേര് മാറ്റാൻ ഉദ്ദേശിക്കുന്നവർക്ക് വോട്ടിന്റെ രൂപത്തിൽ മറുപടി നൽകണമെന്ന് ഒവൈസി പൊതുജനത്തോട് അഭ്യർത്ഥിച്ചു.

Story Highlights owaisi yogi war over Hyderabad name

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top