നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം: ബി പ്രദീപ് കുമാറിന് ജാമ്യം

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബി. പ്രദീപ്കുമാറിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറിയായ ബി. പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചത്. ഹോസ്ദുര്‍ഗ്ഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രതിക്ക് ജാമ്യം നല്‍കുന്നതില്‍ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. ശക്തമായ വാദങ്ങള്‍ നിരത്തിയാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, കേസ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.
Story Highlights – actress attack case kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here