Advertisement

രക്തദാനം നടത്തി സംസ്ഥാനതല പുരസ്‌കാരം നേടിയ ഒരു സ്ഥാനാർത്ഥിയുമുണ്ട് ഇത്തവണ അങ്കത്തട്ടിൽ

December 1, 2020
1 minute Read
blood donation candidate local body election

രക്തദാനം നടത്തി സംസ്ഥാന തല പുരസ്‌കാരം നേടിയ ഒരു സ്ഥാനാർത്ഥിയുണ്ട് പത്തനംതിട്ട ജില്ലയിൽ. പ്രമാടം പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഇടത് സ്ഥാനാർഥി മോനിഷ. ഇതാദ്യമായാണ് മോനിഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ഇരുപത്തിയഞ്ച് വയസ്സിനുള്ളിൽ ഏറ്റവും അധികം രക്തം ദാനം ചെയ്തതിന് സംസ്ഥാന തല പുരസ്കാരം, 2012 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ഏറ്റവും മികച്ച എൻഎസ്എസ് വോളണ്ടിയർ അവാർഡ്, ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള സംസ്ഥാന അവാർഡ്…. അങ്ങനെ മോനിഷ കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. മെഴുകുതിരി വെട്ടത്തിലിരുന്ന് പഠിച്ച് നേടിയ എം. എ മലയാള സാഹിത്യം റാങ്കിൽ തുടങ്ങിയതാണ് ഈ നേട്ടങ്ങൾ.

എഴുത്തുകാരി, പ്രഭാഷക, സ്വയം തൊഴിൽ പരിശീലക, അധ്യാപിക, ചാനൽ അവതാരക തുടങ്ങിയ മേഖലകളിലും മോനിഷ തിളങ്ങിയിട്ടുണ്ട്. ഇതു വരെ നേടിയ വിജയങ്ങൾ നൽകിയ കരുത്തുമായിട്ടാണ് ജനാധിപത്യ സംവിധാനത്തിലേ മറ്റൊരു പോരാട്ടത്തിന് മോനിഷ രംഗത്തിറങ്ങിയിരിക്കുന്നത്.

എം ഫിൽ, സെറ്റ്, നെറ്റ്, കെ. ടെറ്റ്, ജെ. ആർ. എഫ്, ബി. എഡ് എന്നീ യോഗ്യതകൾ സ്വായത്തമാക്കിയ മോനിഷ ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ അധ്യാപികയാണ്.

Story Highlights blood donation candidate local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top