കണ്ണൂർ കോർപറേഷനിൽ വിമത സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു

കണ്ണൂർ കോർപറേഷനിൽ വിമതന്മാരായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു.

കാനത്തൂർ ഡിവിഷനിൽ മത്സരിക്കുന്ന കെ സുരേശൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.അനീഷ് കുമാർ എന്നിവരെയും താളിക്കാവ് ഡിവിഷനിൽ ശ്യാമള പാറക്കണ്ടി, തായത്തെരു ഡിവിഷനിൽ എം.കെ റഷീദ്, പി.ടി പ്രമോദ് തെക്കി ബസാർ ഡിവിഷനിൽ പി.സി അശോക് കുമാർ എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.

Story Highlights Congress has taken disciplinary action against the dissident candidates in the Kannur Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top