സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 26 കൊവിഡ് മരണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 26 കൊവിഡ് മരണങ്ങള്‍. ഇതോടെ സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് മരണങ്ങളുടെ എണ്ണം 2270 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി (67), കളത്തറ സ്വദേശി പൊന്നമ്മ (70), കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി (70), കൊട്ടാരക്കര സ്വദേശിനി വരദായനി (65), തട്ടമല സ്വദേശി സൈനുദ്ദീന്‍ (75), കലയനാട് സ്വദേശി പൊടിയന്‍ (68), ആലപ്പുഴ തോട്ടവതല സ്വദേശിനി രാധാമ്മ (65), കോട്ടയം പാക്കില്‍ സ്വദേശി ചാക്കോ (81), വൈക്കം സ്വദേശി സുകുമാരന്‍ (69), എറണാകുളം നെല്ലിക്കുഴി സ്വദേശി സി. മുഹമ്മദ് (62), പോത്തനിക്കാട് സ്വദേശിനി സൈനബ ഹനീഫ (70), തൃശൂര്‍ നെല്ലങ്കര സ്വദേശി അജികുമാര്‍ (40), ചൊവ്വൂര്‍ സ്വദേശി ജോഷി (53), കുന്നംകുളം സ്വദേശി ചിന്നസ്വാമി (70), കോടന്നൂര്‍ സ്വദേശി അന്തോണി (68), മലപ്പുറം കരുവാമ്പ്രം സ്വദേശി അലാവിക്കുട്ടി (60), വേങ്ങര സ്വദേശി ഇബ്രാഹീം (71), കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അലി (85), ഇരിഞ്ഞല്‍ സ്വദേശി തങ്കച്ചന്‍ (65), ഇടിയാങ്കര സ്വദേശി ഇ.വി. യഹിയ (68), പേരാമ്പ്ര സ്വദേശിനി പാറു അമ്മ (92), വയനാട് ചേറായി സ്വദേശി സുബ്രഹ്മണ്യന്‍ (68), കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി ബീവി (67), പൂക്കോട് സ്വദേശി ശ്രീധരന്‍ (69) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാത്ത് ഇന്ന് 5375 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
Story Highlights – 26 Covid deaths confirmed in state today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here