ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു
പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ, നവംബറിൽ ഗെയിം പുറത്തിറങ്ങുമെന്നാണ് ഡെവലപ്പർമാർ അറിയിച്ചിരുന്നത്.
വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പബ്ജി രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് ബംഗളൂരു കേന്ദ്രമായുള്ള എൻകോർ ഗെയിംസ് കമ്പനി ഫൗജി ഗെയിം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. പബ്ജി രാജ്യത്ത് നിരോധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് എൻകോർ ഗെയിംസ് കോ ഫൗണ്ടർ വിശാൽ ഗൊണ്ടാൽ ഫൗജി പ്രഖ്യാപിച്ചത്. മാസങ്ങൾക്കുള്ളിൽ ഗെയിം പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം.
20 കോടിയിലധികം ആളുകൾ ഗെയിം ഡൗൺലോഡ് ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഗെയിമിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തുക ഭാരത് കെ വീർ ട്രസ്റ്റിലേക്കായിരിക്കും എന്ന് അറിയിച്ചിരുന്നു.
Read Also : പബ്ജിയുടെ ഇന്ത്യന്‍ ബദല്‍; ഫൗജി നവംബറില്‍ എത്തും
അതേസമയം, പബ്ജി തിരികെ ഇന്ത്യയിൽ തിരികെ എത്തുകയാണ്. ഗെയിം ഡെവലപ്പർമാരായ പബ്ജി കോർപ്പറേഷൻ വിവരം ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യൻ ഉപയോക്താക്കൾക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ച ഗെയിം ആണിത് എന്നാണ് അധികൃതർ അറിയിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു.
ദക്ഷിണകൊറിയയിലെ ബ്ലൂഹോൾ എന്ന ഭീമൻ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റൺ എന്ന കമ്പനിയുടെ കീഴിലെ ബ്രാൻഡായ പബ്ജി കോർപ്പറേഷനാണ് ഈ ഗെയിമുകൾ നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെൻസൻ്റ് ഗെയിംസിൻ്റെ ചൈനയിലെ സർവറുകളിലാണ് ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. അതാണ് നിരോധനത്തിനു കാരണമായത്. ഇതിനു പിന്നാലെ ടെൻസെൻ്റിൽ നിന്ന് ഇന്ത്യയിലെ ഗെയിം വിതരണം പബ്ജി തിരികെ വാങ്ങിയിരുന്നു.
Story Highlights – faug game pre registration started
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here