രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 31,118 പേര്‍ക്ക്

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 31,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 482 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 94,62,810 ആയി. കൊവിഡ് മൂലം മരിച്ചവരുടെ ആകെ എണ്ണം 1,37,621 ആയി ഉയര്‍ന്നു.

ഇരുപത്തിനാല് മണിക്കൂറിനിടെ 42,282 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 88,89,585 ആയി. 4,35,603 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 40000 ത്തിന് താഴെയാണ് പുതിയ കേസുകള്‍.

മഹാരാഷ്ട്ര, ഡല്‍ഹി അടക്കം രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ 5000 ത്തിന് താഴെയാണ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 93.8 ശതമാനവും, മരണനിരക്ക് 1.45 ശതമാനവുമായി തുടരുന്നു.

Story Highlights India reports 31118 new COVID-19 cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top