Advertisement

ഇന്ത്യക്കും വെസ്റ്റ് ഇൻഡീസിനും പിന്നാലെ നൈറ്റ് റൈഡേഴ്സ് അമേരിക്കയിലേക്ക്; മേജർ ലീഗ് ക്രിക്കറ്റിൽ ടീം ഇറക്കും

December 1, 2020
2 minutes Read
Knight Riders USA T20

ഇന്ത്യക്കും വെൻ്റ് ഇൻഡീസിനും പിന്നാലെ നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസി അമേരിക്കയിലേക്ക്. 2022ൽ ആരംഭിക്കാനിരിക്കുന്ന മേജർ ലീഗ് ക്രിക്കറ്റിൽ ടീം ഇറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഐപിഎൽ, വെസ്റ്റ് ഇൻഡീസിൽ സിപിഎൽ എന്നീ ലീഗുകളിലാണ് ഫ്രാഞ്ചൈസിക്ക് നിലവിൽ ടീമുകൾ ഉള്ളത്.

6 ഫ്രാഞ്ചൈസികളാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവുക. ഫ്രാഞ്ചൈസി ഉടമസ്ഥാവകാശത്തോടൊപ്പം ലീഗിലും ഇവർക്ക് പങ്കുണ്ടാവും. അമേരിക്കൻ ക്രിക്കറ്റ് എൻ്റർപ്രൈസർ ആണ് മേജർ ലീഗ് ക്രിക്കറ്റിൻ്റെ നടത്തിപ്പുകാർ. ഇവരുടെ ക്ഷണ പ്രകാരമാണ് നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസി അമേരിക്കയിലും ടീം വാങ്ങാൻ തീരുമാനിച്ചത്. പ്രധാനമായും രാജ്യത്ത് 6 രാജ്യാന്തര സ്റ്റേഡിയങ്ങൾ നിർമ്മിക്കുക എന്നതാണ് ലീഗിൻ്റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ മൂന്ന് സ്റ്റേഡിയങ്ങളിലായാവും മത്സരങ്ങൾ നടക്കുക.

അമേരിക്കയിലെ ആദ്യ പ്രൊഫഷണൽ ടി-20 ലീഗ് ആണ് മേജർ സോക്കർ ലീഗ്. 2005ൽ, മുൻ ദേശീയ താരങ്ങളായ റോബിൻ സിംഗ്, കോളിൻ മില്ലർ തുടങ്ങിയവർ ചേർന്ന് പ്രോക്രിക്കറ്റ് എന്ന ടി-20 ലീഗിൻ്റെ ആലോചനകൾക്ക് തുടക്കം കുറിച്ചെങ്കിലും നടപ്പായില്ല. 2008ൽ ജേ മിർ എന്ന ന്യൂയോർക്ക് വ്യവസായിയുടെ അമേരിക്കൻ പ്രീമിയർ ലീഗും കടലാസിൽ ഒതുങ്ങി. 2010ൽ ന്യൂസീലൻഡ് ക്രിക്കറ്റുമായി ചേർന്ന് നടത്തിയ ശ്രമവും പാജയപ്പെട്ടു. 2016ൽ കരീബിയൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ സെൻ്റ് ലൂസിയ സൂക്സുമായി ചേർന്ന് ടി-20 ലീഗ് ആരംഭിക്കാനും യുഎസ്എ ക്രിക്കറ്റ് അസോസിയേഷൻ ശ്രമിച്ചു. അതും പരാജയപ്പെട്ടതിനു പിന്നാലെയാണ് മേജർ ലീഗ് ക്രിക്കറ്റ് ആരംഭിക്കാനൊരുങ്ങുന്നത്.

Story Highlights Knight Riders Group buys stake in USA T20 franchise project Major League Cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top