Advertisement

കൊല്ലത്ത് മദ്യപിച്ചുണ്ടായ വാക്കേറ്റത്തിനിടെ അമ്മാവനെ കൊലപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്തു

December 1, 2020
1 minute Read

കൊല്ലം കൊട്ടാരക്കര വാക്കനാട് സഹോദരി പുത്രന്‍ അമ്മാവനെ കൊലപ്പെടുത്തി. ഇലയം സ്വദേശി ശിവകുമാറാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി പുത്രന്‍ നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊലപാതകമുണ്ടായത്. ടിപ്പര്‍ ലോറി ഡ്രൈവര്‍മാരായി ജോലി നോക്കിയിരുന്ന ഇരുവരും ഇന്നലെ അമിതമായി മദ്യപിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Read Also : ചെന്നൈയിൽ ഭർത്താവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഒളിവിൽ

ശിവകുമാറിന്റ വീടിന് സമീപത്ത് വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഒത്തുതീര്‍പ്പിനായി ഇടക്ക് കയറിയ അമ്മ ശാന്തയ്ക്കും മര്‍ദനമേറ്റു. അടിയേറ്റ് മറിഞ്ഞ ശിവകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതുമായുള്ള തര്‍ക്കത്തില്‍ ഇരുവരും വിരോധത്തിലായിരുന്നു. അതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാകാം കൊലപാതക കാരണമെന്നും ബന്ധുക്കള്‍ പറയുന്നു. എഴുകോണ്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിധീഷിനെ അറസ്റ്റ് ചെയ്തു.

Story Highlights crime, kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top