പെരിയ കേസ്: സത്യം ജയിക്കുമെന്ന് ചെന്നിത്തല; ഇത് നീതിയുടെ വിജയമെന്ന് ഉമ്മൻ ചാണ്ടി

പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന സുപ്രിംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും.
സർക്കാർ അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും വിധി സർക്കാരിനേറ്റ തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സത്യവും നീതിയും ജയിക്കുമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മാത്രമല്ല കേരളത്തിന് കൂടി സുപ്രിംകോടതി നീതി നൽകിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊലപാതകികളെ സംരക്ഷിക്കാനുള്ള സർക്കാർ നീകമാണ് പുറത്തായതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സുപ്രിംകോടതി വിധി നീതിയുടെ വിജയമാണെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. കൊലക്കേസ് പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ കോടികൾ മുടക്കി. ഇരയുടെ കുടുംബത്തോട് സർക്കാർ ക്രൂരത കാണിച്ചുവെന്നും വാളയാർ കേസിലും സർക്കാരിന്റേത് തെറ്റായ നിലപാടാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പെരിയ ഇരട്ടക്കൊലക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായുള്ള സുപ്രിംകോടതി വിധി വരുന്നത്. കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു. സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി നടപടി. സംസ്ഥാന സർക്കാരിന്റേത് നിലനിൽക്കുന്ന ഹർജി അല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ഒരു ഹർജി വേണമായിരുന്നോ എന്ന് കോടതി ചോദിച്ചു.
Story Highlights – oommen chandy chennithala happy over periya sc verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here