Advertisement

ബിജു രമേശിന് വക്കീൽ നോട്ടിസ് അയച്ച് രമേശ് ചെന്നിത്തല

December 1, 2020
0 minutes Read

ബിജു രമേശിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വക്കീൽ നോട്ടിസ്. ബാർ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശ് തനിക്കെതിരെ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്.

50 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന രമേശ് ചെന്നിത്തലയ്ക്ക് ബിജു രമേശിന്റെ വാസ്തവ വിരുദ്ധമായ പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറമാണെന്നും ആയതിനാൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും വക്കീൽ നോട്ടിസിൽ പറയുന്നു. ബിജു രമേശ് അന്വേഷണ സംഘം മുൻപാകെ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ നടത്തിയ പ്രസ്താവന അപകീർത്തീകരമാണെന്നും വക്കീൽ നോട്ടിസിൽ പറയുന്നു. മുന്‍ പോസിക്യൂഷന്‍ ജനറല്‍ അഡ്വ.ടി. ആസിഫ് അലി മുഖാന്തരമാണ് നോട്ടീസ് നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top