മകനെ 28 വർഷം പൂട്ടിയിട്ടു; സ്വീഡനിൽ 70 കാരി അറസ്റ്റിൽ

മകനെ 28 വർഷം പൂട്ടിയിട്ട അമ്മ അറസ്റ്റിൽ. സ്വീഡനിലാണ് സംഭവം. 70കാരിയായ സ്ത്രീയാണ് അറസ്റ്റിലായത്.
ദീര്‍ഘകാലം പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടിവന്ന യുവാവിനെ പോഷകാഹാരക്കുറവ് മൂലം പല്ലുകൊഴിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെക്കന്‍ സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശത്തുള്ള ഹാനിങ്ങെയിലെ അപ്പാര്‍ട്ടുമെന്റിൽ 12 വയസുള്ളപ്പോള്‍ മുതല്‍ മകനെ അമ്മ പൂട്ടിയിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മകനെ ഇവർ സ്കൂളിൽ അയച്ചിരുന്നില്ല. അമ്മ ആശുപത്രിയിൽ പോയ സമയത്ത് അടുത്ത ബന്ധുവാണ് യുവാവിനെ കണ്ടെത്തിയത്. ഇയാൾക്ക് നിലവിൽ 41 വയസുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമല്ല. വർഷങ്ങളായി പുറംലോകവുമായി ബന്ധമില്ലാത്തതിനാൽ സംസാരശേഷി കുറവുണ്ട്. യുവാവിനെക്കണ്ട് ഹൃദയം തകര്‍ന്നുപോയെന്ന് ബന്ധു പറഞ്ഞു. ഇയാളുടെ അമ്മ ഒരു ക്രൂരയാണെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്രത്തോളം അവര്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തന്റെ ബന്ധു ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
Story Highlights – Woman in Sweden arrested on suspicion of locking son up for 28 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here