തദ്ദേശ തെരഞ്ഞെടുപ്പ്; തോട്ടം മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ എഐഎഡിഎംകെയും

തദ്ദേശ തെരഞ്ഞെടുപ്പില്‍ തോട്ടം മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ ഇത്തവണ എഐഎഡിഎംകെയും രംഗത്ത് ഉണ്ട്. ദേവികുളം, പീരുമേട് മണ്ഡലങ്ങളിലായി ത്രിതല പഞ്ചായത്തിലേയ്ക്ക് അറുപത്തിയാറ് എഐഎഡിഎംകെ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ എഐഎഡിഎംകെ പ്രതിനിധിയായിരുന്നു പീരുമേട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന എഐഎഡിഎംകെ ഇത്തവണ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിനാണ് തയാറെടുത്തിരിക്കുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാറില്‍ മൂന്ന് വാര്‍ഡുകളില്‍ മത്സരിച്ച് രണ്ട് വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം നിയോജക മണ്ഡലത്തില്‍ പതിനോരായിരത്തി എണ്ണൂറ് വോട്ടുകള്‍ നേടുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പില്‍ മൂന്നാര്‍, ദേവികുളം, മറയൂര്‍ അടക്കമുള്ള പഞ്ചായത്തില്‍ അമ്പത്തിരണ്ട് വാര്‍ഡുകളിലും. ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
പീരുമേട് താലൂക്കില്‍ ആറു വാര്‍ഡുകളിലും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. മൂന്നാര്‍ പഞ്ചായത്തില്‍ നിര്‍ണായകമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എഐഎഡിഎംകെ.
Story Highlights – Local body elections – AIADMK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here