നടി റിയാ ചക്രബർത്തിയുടെ സഹോദരന് ജാമ്യം

മയക്കുമരുന്ന് കേസിൽ നടി റിയാ ചക്രബർത്തിയുടെ സഹോദരൻ ഷോവിക് ചക്രബർത്തിക്ക് ജാമ്യം. അറസ്റ്റിലായി മൂന്ന് മാസത്തിന് ശേഷമാണ് ഷോവിക് ചക്രബർത്തിക്ക് ജാമ്യം ലഭിക്കുന്നത്.
സെപ്റ്റംബർ നാലിനാണ് ഷോവിക് ചക്രബർത്തി അറസ്റ്റിലാകുന്നത്. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ബോളിവുഡ് സിനിമാലോകത്തെ ലഹരിമരുന്ന് ഉപയോഗത്തിലേക്കും നീണ്ടിരുന്നു. തുടർന്ന് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലാണ് ഷോവിക് ചക്രബർത്തി അറസ്റ്റിലാകുന്നത്. സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയും ഷോവിക്കിനൊപ്പം അറസ്റ്റിലായിരുന്നു.
അറസ്റ്റിലായതിന് ശേഷം ഒക്ടോബറിൽ ഷോവിക്കും സഹോദരി റിയയും ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ റിയയ്ക്ക് ജാമ്യം ലഭിച്ചുവെങ്കിലും ഷോവിക്കിന് കോടതി ജാമ്യം നിഷേധിച്ചു. ഇതിന് പിന്നാലെ നവംബർ ആദ്യ വരം സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് നിലിവൽ കോടതി ഷോവിക്ക് ചക്രബർത്തിക്ക് ജാമ്യം അനുവദിച്ചത്.
Story Highlights – showik chakraborthy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here