എനിക്കു വേണ്ടി ഓസ്ട്രേലിയ പ്രത്യേക പ്ലാൻ തയ്യാറാക്കിയത് സന്തോഷിപ്പിക്കുന്നു; ശ്രേയാസ് അയ്യർ

എനിക്കു വേണ്ടി ഓസ്ട്രേലിയ പ്രത്യേക പ്ലാൻ തയ്യാറാക്കിയത് സന്തോഷിപ്പിക്കുന്നു എന്ന് ഇന്ത്യൻ യുവതാരം ശ്രേയാസ് അയ്യർ. താൻ അത് വെല്ലുവിളിയായി ഏറ്റെടുക്കുന്നു എന്നും തന്ത്രം അതിജീവിക്കാൻ ശ്രമിക്കുമെന്നും ശ്രേയാസ് പറഞ്ഞു. അവസാന ഏകദിനത്തിനു മുന്നോടിയായാണ് ശ്രേയാസിൻ്റെ വെളിപ്പെടുത്തൽ.
Read Also : റൺമല താണ്ടാനാവാതെ ഇന്ത്യ; ഓസ്ട്രേലിയക്ക് ജയം, പരമ്പര
“എനിക്ക് വേണ്ടി പ്രത്യേക പ്ലാനുമായി അവർ വന്നു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അത് വെല്ലുവിളിയായി ഞാൻ ഏറ്റെടുക്കുകയും ചെയ്യുന്നു. സമ്മർദ്ദ ഘട്ടങ്ങളിൽ നിന്ന് എനിക്ക് വിജയിച്ചു വരാനാവും. മികച്ച കളി കെട്ടഴിക്കാൻ അത് എന്നെ പ്രചോദിപ്പിക്കും. ഷോർട്ട് ബോളുകളിലൂടെ അവർ എന്നെ നേരിടാനൊരുങ്ങിയാൽ ഞാൻ ആക്രമണകാരിയാകും. കാരണം അത്തരം ഫീൽഡ് സെറ്റുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവും. ആദ്യ ഏകദിനത്തിൽ ഹേസൽവുഡിന്റെ ഷോർട്ട് ബോൾ എങ്ങനെ കളിക്കണം എന്നതിൽ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അപ്പർകട്ട് കളിക്കണോ പുൾ ഷോട്ട് കളിക്കണോ എന്ന സംശയത്തിൽ രണ്ട് ഷോട്ടിനും ഇടയിൽ കുടുങ്ങിപ്പോയി.”- ശ്രേയാസ് പറഞ്ഞു
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ 66 റൺസിനും രണ്ടാം മത്സരത്തിൽ 51 റൺസിനുമായിരുന്നു ഇന്ത്യയുടെ പരാജയം. പരമ്പര കൈവിട്ടതോടെ അവസാന മത്സരമെങ്കിലും വിജയിച്ച് അഭിമാനം നിലനിർത്താനായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
Story Highlights – Shreyas Iyer ‘overwhelmed’ that Australia have devised a strategy for him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here